17 August, 2023 11:22:41 AM


പ്രണയം നിരസിച്ചതിന് മുംബൈയിൽ പന്ത്രണ്ടുകാരിയെ കുത്തികൊലപ്പെടുത്തി



മുംബൈ: പ്രണയം നിരസിച്ചതിന് മുംബൈയിൽ പന്ത്രണ്ടുകാരിയെ കുത്തികൊലപ്പെടുത്തി. പ്രണിത ദാസ് എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി (20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബയിലെ കല്യാൻ ഈസ്റ്റിലാണ് സംഭവം. 

ഇന്നലെ രാത്രി ട്ര്യൂഷൻ കഴിഞ്ഞ് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് കയറുന്നതിനിടെ കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർച്ചയായി പ്രണയം നിരസിച്ചതിലുണ്ടായ പ്രതികാരമാണ് ആദിത്യയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. കൃത്യം നടത്തിയ അന്നു രാത്രി പ്രതി മണിക്കൂറോളം പെൺകുട്ടിയുടെ വീടിനു മുന്നിലൂടെ സഞ്ചരിച്ചിരുന്നു.

രാത്രി എട്ട് മണിയോടെ സ്വകാര്യ ട്ര്യൂഷൻ സെന്‍ററിൽ നിന്നും അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ പ്രണിതയെ സ്റ്റെപ്പ് കയറുന്നതിനിടെ പിന്നിലൂടെ എത്തിയ പ്രതി അമ്മയെ തള്ളിമാറ്റി കുത്തുകയായിരുന്നു. 

എട്ട് തവണ കുത്തിപരിക്കേൽപ്പിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് അമ്മയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിത്യയെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K