01 September, 2023 04:25:07 PM


തിരുവനന്തപുരത്ത് പോലീസിന് നേരെ വടിവാള്‍ ആക്രമണം; പ്രതി വാവ കണ്ണന്‍ പിടിയില്‍



തിരുവനന്തപുരം: ചിറയിൻകീഴിൽ പോലീസിനെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  നിരവധി വധശ്രമ കേസുകളിലെ പ്രതിയായ വാവ കണ്ണൻ എന്ന ലിജിനെയാണ് പോലീസ് അതിസാഹസികമായി കീഴ്പ്പെടുത്തിയത്.

ഇന്നലെ വൈകുന്നേരം പെരുങ്കുഴി അനുപമ ജംഗ്ഷനു സമീപമാണ് സംഭവം. ചിറയിൻകീഴ്‌ പോലീസ് വാഹനത്തിൽ പട്രോളിംഗ് നടത്തി വരവെ വാവ കണ്ണൻ എന്ന ലിജിനും സച്ചു എന്ന് പേരിലുള്ള മറ്റൊരു പ്രതിയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പോലീസിന് നേരെ വടിവാൾ  വീശി ആക്രമണം നടത്തുകയും ചെയ്തു. തുടർന്ന് ആക്രമണത്തില്‍ നിന്ന്  രക്ഷപെട്ട പോലീസ് സംഘം ലിജിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.

സബ് ഇൻസ്പെക്ടർമാരായ സുമേഷ്‌ ലാൽ , അനൂപ് സി.പി. ഒ വിഷ്ണു എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K