06 September, 2023 06:17:55 PM


ഝാർഖണ്ഡിൽ ദുർമന്ത്രവാദത്തിനായി 65 കാരനെ കൊന്നു; 7 പേർ അറസ്റ്റിൽ



റാഞ്ചി: ദുർമന്ത്രവാദത്തിനായി അറുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ ഝാർഖണ്ഡിൽ 7 പേരെ അറസ്റ്റ് ചെയ്തു. ഖുന്തി ജില്ലയിൽ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. ഭാനു മുണ്ഡ എന്നയാളെ റാഞ്ചിയിൽ നിന്ന് 80 കിലോമീറ്റർ ദൂരെയുള്ള സെരേൻഗട്ടു ഗ്രാമത്തിൽ വച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഏഴു പേർക്കെതിരേയും ദുർമന്ത്രവാദ നിരോധന നിയമം പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K