11 September, 2023 10:42:42 AM


പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു



തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ ഇന്ന് നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തു മണിക്കാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്.  37719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച വിജയമായിരുന്നു പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്.

ശനിയാഴ്ച്ച രാത്രി എട്ടോടെ പുതുപ്പളളി മണ്ഡലത്തിലെ  27 കിലോമീറ്റര്‍ നീണ്ട പദയാത്ര പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ ഒന്നിനാണ് ചാണ്ടി പുതുപ്പളളിയില്‍ നിന്ന് തിരുവനന്തപുരം പുതുപ്പളളി ഹൗസിലേക്ക് യാത്ര തിരിച്ചത്. അമ്മ മറിയാമ്മ , സഹോദരി മറിയം എന്നിവര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ട് തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K