11 September, 2023 01:46:47 PM


കണ്ണൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു



തളിപ്പറമ്പ്:  കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തളിപ്പറമ്പ് പൂവ്വത്തായിരുന്നു അപകടം. ബൈക്കും തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആപ്പിൾ ബസ്സും കൂട്ടി ഇടിക്കുകയായിരുന്നു. ബസ്സിന്‌ അടിയിൽ പെട്ടാണ് യുവാവ് മരിച്ചത്. എടക്കോം കണാരംവയൽ സ്വദേശി എം സജീവനാണ്(38) മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K