11 September, 2023 03:19:56 PM


താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള്‍ കൂടി പിടിയില്‍



താമരശ്ശേരി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തകര്‍ക്കത്തിന്റെ പേരില്‍ താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷൻ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. എറണാകുളം കൊട്ടേഷന്‍ സംഘത്തില്‍പെട്ട എറണാകുളം പൂണിത്തുറ പാലായില്‍ ശിവസദനം വീട്ടില്‍ അരുണ്‍ ശിവദാസ്(30) ആണ് മുംബൈ എയര്‍പോര്‍ട്ടില്‍ പിടിയിലായത്.

തച്ചംപൊയില്‍ അവേലം മുരിങ്ങംപുറായില്‍ മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം തടങ്കലില്‍ പാര്‍പ്പിച്ച കേസിലെ പ്രതിയായ അരുണ്‍ മല്യേഷ്യയിലേക്ക് കടക്കാനായി മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ലുക്ക് ഔട് നോട്ടീസ് പ്രകാരം പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K