12 September, 2023 05:00:10 PM


പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് വീടിന് തീവെച്ച് യുവാവ്



കോതമംഗലം: എറണാകുളം കോതമംഗലം പോത്താനിക്കാട് പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലെ വൈരാഗ്യത്തിൽ യുവാവ് വീടിന് തീവെച്ചു. സംഭവത്തിൽ പൈങ്ങോട്ടൂർ സ്വദേശി ബേസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് തൃക്കേപ്പടിയിലെ ശിവന്‍റെ വീടിനാണ് യുവാവ് തീയിട്ടത്. ആക്രമണ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K