14 September, 2023 06:11:32 AM


നിപ്പ വൈറസ്: പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

 

കോഴിക്കോട്: നിപ്പ വൈറസ് സാന്നിധ്യത്തെ തുടർന്ന് ദേശീയ ആരോഗ്വ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശങ്ങൾ.

1. വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്. ഇത്തരം സന്ദർഭങ്ങളിൽ അവയ്ക്ക് സമ്മർദങ്ങൾ ഉണ്ടാകുകയും അവയുടെ സ്രവ വിസർജ്യങ്ങൾ വർദ്ധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകളെ പുറംതള്ളുന്നതിന് കാരണമാകുകയും ചെയ്യുന്നു.

2. വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.

3. വവ്വാലുകൾ കടിച്ചതോ അവയുടെ വിസർജ്ജ്യം കലർന്നതോ ആയ പഴങ്ങൾ ഭക്ഷിക്കുകയോ വളർത്ത് മൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്.

4. വവ്വാലുകളുടെ സാന്നിധ്വമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തു മൃഗങ്ങളെ മേയാൻ അനുവദിക്കാതിരിക്കുക.

5. വീട്ടുവളപ്പിലെ പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളിൽ വവ്വാലോ മറ്റുജീവികളോ കടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തുക.

6. പഴങ്ങൾ ശുചിയാക്കുമ്പോൾ സോപ്പ് വെള്ളത്തിൽ 10-15 മിനുട്ട് മുക്കി വെക്കുക, തുടർന്ന് ശുദ്ധ ജലത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ്.

 7. പുറം തൊലിയുള്ള പഴങ്ങൾ തൊലിനീക്കം ചെയ്ത് കഴിക്കാവുന്നതാണ്.

 8. റമ്പൂട്ടാൻ പോലെ പുറംനാരുകളുള്ള പഴങ്ങളുടെ തൊലി വായ്കൊണ്ട് നീക്കം ചെയ്യാൻ ശ്രമിക്കാതിരിക്കുക



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K