19 September, 2023 11:17:27 AM


യുവാവ് വെട്ടേറ്റു മരിച്ച നിലയിൽ; കൊലയ്ക്കു കാരണം പ്രതിയുടെ ഭാര്യയുമായുള്ള ബന്ധമെന്ന് സൂചന



കോഴഞ്ചേരി: കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. 

കൊലപാതകത്തിനു പിന്നില്‍ മോന്‍സി എന്നയാളാണെന്നു സംശയിക്കുന്നു.  ഇയാളുടെ ഭാര്യയുമായുളള പ്രദീപിന്‍റെ ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K