20 September, 2023 10:36:32 AM


അന്യസ്ത്രീയുമായി ബന്ധം ആരോപിച്ച് ഭര്‍ത്താവിന്‍റെ മുഖത്ത് തിളച്ച മുളക് വെള്ളമൊഴിച്ച് ഭാര്യ



മംഗളൂരു: അന്യ സ്ത്രീയുമായി ബന്ധം ആരോപിച്ച് ഭര്‍ത്താവിന്‍റെ മുഖത്ത് തിളച്ചവെള്ളത്തില്‍ മുളകുപൊടി കലക്കിയൊഴിച്ച് ഭാര്യ. മംഗളൂരുവിലെ കടപാടിക്കടുത്ത മണിപുരയിലാണ് സംഭവം. മുഹമ്മദ് ആസിഫ് (22) ആണ് ഭാര്യയുടെ അക്രമത്തിന് ഇരയായത്. ഭാര്യയുടെ ആക്രമണത്തില്‍ ആസിഫിന്‍റെ ഇടതു കവിളും ശരീരത്തിന്റെ ഇടത് ഭാഗങ്ങളും പൊള്ളിയിട്ടുണ്ട്.

11 മാസം മുമ്പായിരുന്നു ഹുസൈന്‍ -മൈമൂന ദമ്പതികളുടെ മകള്‍ അഫ്‌റീനും താനും തമ്മിലുള്ള വിവാഹമെന്നും ഒന്നര മാസം മാത്രം തന്റെ വീട്ടില്‍ നിന്ന ഭാര്യ പിന്നീട് സ്വന്തം വീട്ടിലേക്ക് പോയെന്നും യുവാവ് കൗപ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന് പിന്നാലെ താനും അവിടേക്ക് താമസം മാറ്റിയെന്നും ആസിഫ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K