25 September, 2023 07:54:22 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; വൈക്കത്ത് യുവാവ് അറസ്റ്റിൽ



വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ  ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഏഴുകോൺ കാരുവേലിൽ ഭാഗത്ത് ജ്യോതിഷ് ഭവൻ വീട്ടിൽ  സുബിൻ  (21) എന്നയാളെയാണ് വൈക്കം  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. 

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്. എച്ച്. ഓ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K