03 October, 2023 01:29:44 PM


ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകന്‍റെ മർദനമേറ്റ അഞ്ചുവയസുകാരൻ മരിച്ചു



ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു. ഹൈദരാബാദിലെ രാമന്തപൂർ വിവേക് നഗറിലെ സ്‌കൂളിലെ യു.കെ.ജി വിദ്യാർഥി ഹേമന്ത് ആണ് മരിച്ചത്.

ഗൃഹപാഠം ചെയ്യാത്തതിന്‍റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നു. സ്‌കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും ഇന്നലെ സ്‌കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K