03 October, 2023 06:13:34 PM


ഡല്‍ഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത



ന്യൂഡല്‍ഹി: ഡല്‍ഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. സൗത്ത് ഡല്‍ഹി, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. പലരും കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി. ഉച്ച കഴിഞ്ഞ് 2.53 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പല സ്ഥലത്തും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളാണ് പ്രഭവ കേന്ദ്രം. ഇവിടെ 6.2 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. ഇന്ത്യൻ സമയം 2.25 നാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K