23 October, 2023 09:53:50 AM


വായു ഗുണനിലവാരം മോശമായി തുടരുന്നു; ഡല്‍ഹിയില്‍ ജനജീവിതം ദുസഹമായി



ന്യൂഡല്‍ഹി: മഞ്ഞുകാലത്തിനു മുന്‍പ് തന്നെ ഡല്‍ഹിയിലും പരിസര മേഖലകളിലും അന്തരീക്ഷ വായു തോത് വളരെ മോശം നിലയിലെത്തി. ദസറ ആഘോഷവും ഹരിയാനയിലും പഞ്ചാബിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമാണ് വായു തോത് മോശമാക്കിയത്. തിങ്കളാഴ്ച രാവിലെ വായു നിലവാരം 'വളരെ മോശം' നിലയിലാണ്. വായു നിലവാര സൂചിക അനുസരിച്ച്‌ 309 ആണ്. 

ഡല്‍ഹിയില്‍ എല്ലായിടത്തും ഇന്നു രാവിലെ വായു നിലവാരം 'വളരെ മോശം' സ്ഥിതിയിലാണ്. വസിപുര്‍ മേഖലയിലാണ് ഏറ്റവും രൂക്ഷം. 436 ആണ് ഇവിടെ സൂചിക. അപകടകരമായ അവസ്ഥയാണിത്. ഫരീദാബാദില്‍ 346, ഗുരുഗ്രാമില്‍ 268, നോയിഡയില്‍ 312 എന്നി നിലയിലാണ് വായു നിലവാരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K