03 November, 2023 07:06:44 AM


കൗമാരക്കാരിയെ വീട്ടിൽ കയറി മുഖത്ത് കുത്തി പരിക്കേൽപ്പിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷ



ലക്‌നോ : ഉത്തർപ്രദേശിൽ കൗമാരക്കാരിയെ വീട്ടിൽ കയറി ആക്രമിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ബല്ലിയ കോടതി. പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ ഇയാൾ ക്രൂരമായി ആക്രമിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിച്ചു. പ്രതിക്ക് 15,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

പ്രതിയായ യശ്വന്ത് സിംഗ് 2021 ജൂലൈ 12 ന് 16 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിമൽ കുമാർ റായ് കോടതിയിൽ പറഞ്ഞു. പെൺകുട്ടി എതിർത്തപ്പോൾ പ്രതി കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ മുഖത്ത് പലതവണ അടിക്കുകയും കത്തികൊണ്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവ സമയം വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K