03 November, 2023 05:41:35 PM


ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് രണ്ട് പേര്‍ പിടിയില്‍



തിരുവനന്തപുരം തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടികൂടിയത് വൻ എംഡിഎംഎ ശേഖരം. ടാറ്റൂ കുത്തുന്ന കേന്ദ്രം വഴി ലഹരി വിൽപ്പന നടക്കുന്നവെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം തുടങ്ങിയത്.

സ്ക്വാഡിലുള്ളവർ ടാറ്റൂ കുത്താനെന്ന വ്യാജേന ചെന്ന് ലഹരിയും വാങ്ങി. ബംഗളൂരുവിൽ നിന്നും സ്ഥാപന നടത്തുകാരനായ രാജാജി നഗർ സ്വദേശി മജീന്ദ്രനും എംഎഡിഎംഎ എത്തിയെന്ന വിവരത്തിൽ സ്ഥാപനത്തിൽ എക്സൈസ് സംഘം റെയ്ഡ‍് നടത്തി. മജീന്ദ്രന്റെ വീട്ടിലും പരിശോധന നടന്നു. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയിൽ നിന്നാണ് 78. 78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎക്ക് മൂന്ന് ലക്ഷം രൂപ വിലവരും. 

വരുന്ന ദിവസങ്ങള്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തുമെന്നും എക്സൈസ് അധികൃതർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K