03 November, 2023 06:25:58 PM


പട്ടാമ്പിയിൽ നടന്നത് ഇരട്ടക്കൊല; അൻസാറിന്‍റെ സുഹൃത്ത് കബീറിന്‍റെ മൃതദേഹവും കണ്ടെത്തി



പാലക്കാട്: പട്ടാമ്പിയിൽ നടന്നത് ഞെട്ടിക്കുന്ന ഇരട്ടക്കൊല. ഇന്നലെ കൊല്ലപ്പെട്ട അൻസാറിന്‍റെ സുഹൃത്ത് കബീറിന്‍റെ മൃതദേഹവും ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി. കബീറിനെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരികരിച്ചു. ഇവരുടെ സുഹൃത്ത് മുസ്തഫ  പോലീസ് കസ്റ്റഡിലാണ്.

പട്ടാമ്പിയിൽ ഇന്നലെ വെട്ടേറ്റ് കൊല്ലപ്പെട്ട കൊണ്ടൂർക്കരത്തൊടി അൻസാറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാരക്കാട് സ്വദേശി കബീറിനായി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കരിമ്പനക്കടവിനു സമീപം ഭാരതപ്പുഴയിൽ കബീറിന്‍റെ മൃതദേഹം കണ്ടത്.

അൻസാറിന്‍റെ കൊലയുമായി ബന്ധപ്പെട്ട് പുഴക്കടവിൽ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്, തുടർന്ന് മൃതദേഹം പോലീസ് പുറത്തെടുത്തു. കബീറിന്‍റെ കഴുത്തിലും വെട്ടേറ്റിണ്ടുണ്ട്. ഇതോടെ ഇരട്ടക്കൊല പാതകമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. 

കൊല്ലപ്പെട്ട അന്‍സാറും, കബീറും, കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നാണ് പറയുന്നത്. മൂന്ന് പേരും കൂടി ഇന്നലെ കാറിൽ മീൻ പിടിക്കാനായാണ് ഭാരതപ്പുഴയിലെ കരിമ്പനക്കടവിൽ എത്തുന്നത്. തുടർന്ന് ഇവിടെ എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K