07 November, 2023 11:25:28 AM


സ്വിഫ്റ്റ് ബസിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ



പാലക്കാട്: കൂട്ടുപാതയിൽ വെച്ച് യാത്രക്കാരൻ സ്വിഫ്റ്റ് ബസിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്- പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്.

ബസിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് വിജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K