11 November, 2023 11:11:50 AM


മുണ്ടക്കയത്ത് അമ്മയുടെ മുൻപിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ചു



കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുമൂട്ടിൽ ജോയൽ ജോസഫ് (27) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ബിജോയി എന്നയാളെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മയുടെ മുൻപിൽ വെച്ച് അയൽവാസിയായ ബിജോയി മകനെ കുത്തിക്കൊല്ലുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K