14 November, 2023 11:16:39 AM


കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍



കണ്ണൂര്‍: ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍. അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ് കസ്റ്റഡിയില്‍.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു കൊലപാതകം നടന്നത്. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ ജയേഷ് കത്തിയെടുത്ത് ജോഷിയെ കുത്തുകയായിരുന്നു. 

ജയേഷിന് ജോഷിയുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. കുത്തേറ്റു വീണ ജോഷിയെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K