18 November, 2023 11:21:19 AM


നെയ്യാറ്റിൻകരയില്‍ പോളിടെക്നിക് വിദ്യാർഥിക്ക് മർദനം; 4 സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ



തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗിംഗ് ചെയ്തതിന് പൊലീസ് കേസെടുത്തു. വിദ്യാർഥിയെ സീനിയർ വിദ്യാർത്ഥികളായ 20 ലേറെ പേർ അടങ്ങുന്ന സംഘം ക്ലാസ്മുറിയിൽ കയറി മർദ്ദിക്കുകയായിരുന്നു. നാല് ദിവസം മുൻപ് നവംബർ 14നാണ് സംഭവം നടന്നത്. ഒന്നാം വർഷ ഇൻസ്ട്രുമെന്‍റേഷൻ വിദ്യാർത്ഥി അനൂപിനാണ് മർദ്ദനമേറ്റത്.

അനൂപിന്‍റെ സ്വകാര്യ ഭാഗങ്ങളിലടക്കം ചവിട്ടി സാരമായി പരിക്കേൽപ്പിച്ചിട്ടുണ്ട്. ഇയാളിപ്പോൾ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. സംഭവത്തിൽ  കണ്ടാലറിയുന്ന 20 ഓളം പേർ ചേർന്ന് റാഗ് ചെയ്തായി അനൂപ് പ്രിൻസിപ്പലിന് പരാതി നൽകി. എബിൻ , ആദ്യതിൻ , അനന്ദു, കിരൺ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. പ്രിൻസിപ്പലിൻ്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K