18 November, 2023 08:38:02 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം തടവും പിഴയും



കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗീകമായി  പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് കോടതി 20 വർഷം തടവിനും, 4 ലക്ഷം രൂപ പിഴയും  ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയിൽ വീട്ടിൽ ജയ്സൺ  ജോർജ് (26) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ 2022 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ഇയാളെ ശിക്ഷിച്ചത്. മുണ്ടക്കയം സ്റ്റേഷന്‍ എസ് എച്ച് ഒ  ഷൈൻ കുമാർ  ആണ് പ്രതിയെ അറസ്റ്റ് ചെയ്ത്  അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K