28 November, 2023 12:22:57 PM


ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു



കുട്ടിക്കാനം: കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. ശബരിമല ഭക്തർ സഞ്ചരിച്ച കാറും ടെമ്പോ ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K