29 November, 2023 09:58:01 AM


ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാ ചിത്രം പുറത്തു വിട്ട് പൊലീസ്



കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് ഒരു രേഖാ ചിത്രം കൂടി പുറത്തു വിട്ടു. സംഘത്തിന്‍റെ ഭാഗമാണെന്ന് സംശയക്കുന്ന സ്ത്രീയുടെ രേഖാചിത്രമാണ് പൊലീസ് പുറത്തു വിട്ടത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയതും ഫോൺ വിളിച്ചതും ഉപേക്ഷിച്ചതുമടക്കമുള്ള കാര്യങ്ങളിൽ ഒരു സ്ത്രീയുടെ പങ്ക് വ്യക്തമാണ്. ഈ സംഭവത്തിനു പിന്നിലെ പ്രധാന കണ്ണി ഈ സ്ത്രീയാവാം എന്ന സംശ‍യവും പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്.

വ്യക്തിപരമായ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന സംശയവും ബലപ്പെടുന്നുണ്ട്. കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ഒരു ഘട്ടത്തിലും തട്ടിക്കൊണ്ടു പോയവർക്ക് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്‍റെ അനുമാനം.

അതേസമയം, തട്ടിക്കൊണ്ടു പോയ സമയത്ത് മയങ്ങുന്നതിനായി കുട്ടിക്ക് മരുന്നു നൽകിയതായും പൊലീസ് സംശയിക്കുന്നു. കുട്ടി സാധാരണ നിലിയിലേക്കെത്താത്തതാണ് സംശയങ്ങൾക്ക് കാരണം.

എന്നാൽ ഇതിനു പിന്നിൽ ഒന്നിലധികം സ്ത്രീകളുടെ സാന്നിധ്യം ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. സംശയിക്കുന്നവരുടെ പട്ടികയിലുള്ള 30 സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും അബിഗേൽ ഇതിൽ ആരെയും അഭികേൽ തിരിച്ചറിഞ്ഞിട്ടില്ല. പിന്നാലെയാണ് പ്രതിയുടേതെന്നു സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം പുറത്തു വിട്ടത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K