29 November, 2023 04:14:25 PM


മണ്ണാർക്കാട് എംഇഎസ് കോളേജിൽ കൂട്ടയടി: നിരവധി വിദ്യാർഥികൾക്ക് പരിക്ക്; കോളേജ് അടച്ചു



പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ കൂട്ടയടി. കോളജിലെ ഒന്നാംവർഷ വിദ്യാർഥികളും രണ്ടാംവർഷ വിദ്യാർഥികളും ഗ്യാങ്ങ് തിരിഞ്ഞാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. പൊലിസെത്തി ലാത്തി വീശി വിദ്യാർഥികളെ പിന്തിരിപ്പിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് കോളേജിന് ഉച്ചയ്ക്കു ശേഷം അധികൃതർ അവധി പ്രഖ്യാപിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K