08 December, 2023 03:10:52 PM


ഹൈക്കോടതി നോട്ടീസ്: മുഖ്യമന്ത്രിയുടെ കള്ളത്തരം പൊളിഞ്ഞു വീഴുന്നു - മാത്യു കുഴല്‍നാടന്‍



തിരുവനന്തപുരം: മാസാപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതി നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച്‌ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ കള്ളത്തരം പൊളിഞ്ഞുവീഴുന്നതാണ് കോടതിയുടെ നടപടിയെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. പിവി ഞാനല്ല എന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉറച്ചുനില്‍ക്കാന്‍ ആര്‍ജമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

മാസപ്പടി വിഷയത്തില്‍ കൂടുതല്‍ ശക്തമായതും വ്യക്തമായതുമായ തെളിവുകള്‍ കോടതിയില്‍ എത്തിക്കുമെന്നും പോരാട്ടം മുന്നോട്ടുകൊണ്ടുപോകുമെന്നും മാത്യു കുഴല്‍നാടന്‍. 'പിണറായി വിജയന് നോട്ടീസ് അയക്കണമെന്നുള്ളതിന് പ്രഥമദൃഷ്ട്യ പിവി എന്ന പരാമര്‍ശം പിണറായി വിജയനാണെന്ന ബോധ്യം കോടതിക്ക് വേണ്ടേ. ഞാന്‍ പറഞ്ഞതും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതുമായ പിണറായി വിജയന്‍ മാത്രം നിഷേധിക്കപ്പെട്ടതുമായി പിവി താനല്ല എന്ന വാദത്തെ കോടതി നിരാകരിച്ചിരിക്കുന്നു എന്നു ബോധ്യമായി. ജനങ്ങളോട് മറുപടി പറയണം' മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മടിയില്‍ കനമുള്ളതുകൊണ്ടും ഒളിക്കാനുള്ളതുകൊണ്ടുമാണ് പിവി താനല്ലെന്ന് പറഞ്ഞ് ഒളിച്ചോടാന്‍ ശ്രമിച്ചത്. പിണറായി വിജയന് ഭയമാണ്. ഞാന്‍ പറഞ്ഞ ആരോപണം പ്രഥമദൃഷ്ട്യ ശരിയാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. ഈ ഘട്ടത്തില്‍ പിണറായി വിജയന് പറഞ്ഞിടത്ത് ഉറച്ചുനില്‍ക്കാന്‍ തയാറാണോ എന്ന് ജനങ്ങളോട് മറുപടി പറയട്ടേ' എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. പിണറായി വിജയനെ സ്വമേധയാ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. പി വി അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കേണ്ടി വരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K