20 December, 2023 10:14:36 AM


കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്



തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. കെപിസിസിയുടെ നേതൃത്വത്തിൽ അടുത്തമാസം ആരംഭിക്കുന്ന കേരളയാത്ര നേരത്തെ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് നയിക്കും. സുധാകരന്റെ നേതൃത്വത്തിൽ ജാഥ നടത്താൻ ഒരുക്കം തുടങ്ങിയ ശേഷമാണ് ഇരുവരും ചേർന്നുള്ള ജാഥ എന്ന തീരുമാനമെടുത്തത്. ജാഥക്ക് മുൻപ് കെപിസിസി പ്രസിഡണ്ടിന് രണ്ടാഴ്ചത്തെ യുഎസ് സന്ദർശനം ഉണ്ട് .കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് സുധാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോകുന്നത്.

സുധാകരന്റെ വിദേശയാത്രയുടെ തിയതി തീരുമാനിച്ചിട്ടില്ല. വിസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും എന്നാണ് വിവരം. വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം നടന്ന കെ പി സി സി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന്‍ തന്നെ വ്യക്തമാക്കി. മസിലുകൾക്ക് ബലക്ഷയം സംഭവിക്കുന്നതുമായി  ബന്ധപ്പെട്ട ചികിത്സക്ക് വേണ്ടിയാണ് സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നത് എന്നാണ് വിവരം.
സുധാകരൻ മടങ്ങിയെത്തുന്ന തീയതി കൂടി പരിഗണിച്ച് ജനുവരി 21ന് അല്ലെങ്കിൽ 28ന് കേരള യാത്ര തുടങ്ങാനാണ് തീരുമാനം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K