20 December, 2023 09:19:18 PM


ഡല്‍ഹിയില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം കനാലില്‍ തള്ളി



ന്യൂഡൽഹി: ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 52 കാരൻ അറസ്റ്റിൽ. ഡിസംബർ 12നാണ് സംഭവം. കൊലപാതകത്തിനു ശേഷം കുട്ടിയുടെ മൃതദേഹം സമീപത്തെ കനാലിൽ തള്ളുകയായിരുന്നു.

വീടിനു പുറത്തു കളിക്കുകയായിരുന്ന കുട്ടിയെ കാറിൽ കയറ്റാമെന്ന് പറഞ്ഞ് പ്രതി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതേ ദിവസം കുട്ടി പ്രതിയുടെ കാറിൽ ഇരിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം ആരുമില്ലാത്ത സ്ഥലത്തെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. 

കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാനില്ലാതെ വന്നതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ സ്ഥലം ഉടമ തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K