29 December, 2023 10:32:29 AM


ആലുവയിൽ അർധരാത്രി വീടിന് തീവയ്ക്കാൻ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു



ആലുവ: ആലുവയ്ക്കടുത്ത് കുട്ടമശ്ശേരിയിൽ വീടിന് തീവയ്ക്കാൻ ശ്രമം. കുട്ടമശേരി സൂര്യാ നഗർ കൊല്ലം കൂടിയിൽ നാരായണൻകുട്ടിയുടെ വീടിനാണ് തീവയ്ക്കാൻ ശ്രമമുണ്ടായത്. ഇന്നലെ അർധരാത്രിയാണ് സംഭവം. സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ ഈ സമയം ഒരാൾ ഇതുവഴി പോകുന്നതായി കണ്ടെത്തി. എന്നാല്‍ ഇയാള്‍ ആരാണെന്നോ എന്തിനാണ് വീടിന് തീവെയ്ക്കാന്‍ ശ്രമിച്ചതെന്നോ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K