01 January, 2024 06:43:31 PM


ഗുജറാത്തിൽ 4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി



സൂറത്ത്: ഗുജറാത്തിൽ 4 വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലാണ് സംഭവം. ക്രൂരകൃത്യം നടത്തിയത് കുട്ടിയുടെ അയൽവാസിയായ 35കാരനാണ്. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയുടെ മൃത​ദേഹം അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. കട്ടിലിന്‍റെ അടിയിൽ നിന്ന് കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് മൃത​ദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K