26 February, 2024 07:48:24 PM


കോട്ടയത്ത് തീവണ്ടിക്ക് നേരെ കല്ലേറ്: യാത്രക്കാരന് പരിക്ക്; അസം സ്വദേശി പിടിയിൽ



മുട്ടമ്പലം: മദ്യലഹരിയിൽ ട്രെയിന്  നേരെ ഉണ്ടായ കല്ലേറിൽ യാത്രക്കാരന്​ ​പരിക്കേറ്റ സംഭവത്തിൽ അസം സ്വദേശി പ്രവിത്ര ലഹാൻ (22) അറസ്റ്റിൽ. ഇന്നലെ ഉച്ചക്ക്​ 1.50 ന്​ കന്യാകുമാരി-പുണെ എക്സ്​പ്രസ്​ മുട്ടമ്പലം മേൽപാലം കടക്കുമ്പോഴാണ്​ ഇയാൾ കല്ലെറിഞ്ഞത്. കല്ല്​ ​കൊണ്ട്​ ചങ്ങനാശ്ശേരി സ്വദേശി രാജൻപിള്ളയ്ക്കാണ് പരിക്കേറ്റത്.

തുടർന്ന് ഇദ്ദേഹം നൽകിയ പരാതിയിൽ റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്​തമായി തെരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

റെയിൽവേ പൊലീസ്​ സ്​റ്റേഷൻ എസ്​.എച്ച്​.ഒ റെജി പി. ജോസഫ്​, ആർ.പി.എഫ്​ എസ്​.ഐ എൻ.എസ്​. സന്തോഷ്​, കോൺസ്റ്റബിൾ കെ.എസ്​. സജി, റെയിൽവേ പൊലീസ്​ കോൺസ്റ്റബിൾമാരായ കെ.സി. രാഹുൽ, പ്രശാന്ത്​, സനു സോമൻ എന്നിവർ ചേർന്നാണ്​ പ്രതിയെ പിടികൂടിയത്​.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K