25 July, 2025 09:01:24 AM


പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ഡോ.കടുങ്ങല്ലൂര്‍ എസ് ഹരിഹരന്‍ നായര്‍ അന്തരിച്ചു



കൊച്ചി: പ്രമുഖ കർണാടക സംഗീതജ്ഞൻ കടുങ്ങല്ലൂർ ഡോ. എസ് ഹരിഹരൻനായർ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന് കടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും. സരിഗ സംഗീത അക്കാദമിയുടെ സ്ഥാപകനാണ്. ഹാര്‍മോണിസ്റ്റായി കലാരംഗത്തേക്കു വന്ന ഹരിഹരന്‍ നായരുടെ കൈകള്‍ രണ്ടും പ്രീമിയര്‍ ടയേഴ്‌സിലെ ജോലിക്കിടെയുണ്ടായ അപകടത്തില്‍ നഷ്ടപ്പെട്ടു. തുടര്‍ന്നാണ് കര്‍ണാടക സംഗീതം അഭ്യസിച്ചത്.

പാസായി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് നേടി. മികച്ച സംഗീതജ്ഞനായി വളര്‍ന്ന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. മ്യൂസിക് തെറാപ്പി സംബന്ധിച്ച പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടി. ശ്രീലങ്കന്‍ സാംസ്‌കാരിക വകുപ്പിന്റെ ഗാനരത്‌ന ബഹുമതി ലഭിച്ചു. കാഞ്ചി കാമകോടിപീഠം ആസ്ഥാനവിദ്വാന്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.

മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതം ഹയര്‍ പരീക്ഷ കര്‍ണാടക സംഗീതത്തില്‍ രാഗം ചിട്ടപ്പെടുത്തി നിരവധി കൃതികള്‍ രചിച്ചു. കിഴക്കേ കടുങ്ങല്ലൂരില്‍ സരിഗ സംഗീത അക്കാദമി സ്ഥാപിച്ച് നിരവധിപേരെ സംഗീതം പഠിപ്പിച്ചു. ഭാര്യ: നിര്‍മ്മല. മകന്‍: ദേവീദാസന്‍(ഹ്രസ്വചിത്ര സംവിധായകന്‍). സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K