25 August, 2025 06:33:40 PM
കുമരകം ബോട്ട് ക്ലബിൻ്റെ മുൻ ഒന്നാം തുഴക്കാരൻ കാക്കരത്ത് മോഹനൻ അന്തരിച്ചു

കുമരകം:പുന്നമടയെ കോരിത്തരിപ്പിച്ച് കുമരകം ബോട്ട് ക്ലബ്ബിന് ഹാട്രിക്ക് വിജയം നേടുന്നതിൽ മുഖ്യ പങ്കുവഹിച്ചു ഒന്നാം തുഴക്കാരൻ മോഹനൻ കാക്കരയം (73) അന്തരിച്ചു. മാസ്മരികമായ തുഴച്ചിൽ പോരാളിയും തുഴത്തുമ്പിലൂടെ ഇന്ദ്രജാല പ്രകടനം തീർത്ത് കുമരകത്തിൻ്റെ തുഴ കരുത്ത് പുന്നമടയിൽ തെളിയിച്ച താരമാണ് മോഹനൻ കാക്കരയം. ഭാര്യ : ലളിതമ്മ തൊടുപുഴ തലശ്ശേരിപറമ്പിൽ കുടുംബാംഗം. മക്കൾ : പരേതനായ രജനീഷ് , രതീഷ്,രഞ്ജിത്ത്. മരുമക്കൾ: സന്ധ്യ (ചെങ്ങളം), രമ്യ (കുമരകം)