24 October, 2025 03:02:42 PM


കോട്ടയം ഡിസിസി വൈസ് പ്രസിഡന്‍റ് എ. കെ ചന്ദ്രമോഹൻ അന്തരിച്ചു



കോട്ടയം: കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ഇടമറ്റം ഐക്കര വാഴമറ്റം പുത്തുപ്പള്ളിയില്‍ എ.കെ ചന്ദ്രമോഹന്‍ (കെസി നായര്‍ – 72) അന്തരിച്ചു. ഹൃദ്രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.

ഇന്നലെ വൈകുന്നേരവും ളാലം ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട പൊതു പരിപാടിയില്‍ സംബന്ധിച്ച്‌ മടങ്ങിയെത്തി വീട്ടില്‍ വിശ്രമിക്കുമ്പോൾ ആയിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കോട്ടയം ഡിസിസി വൈസ് പ്രസിഡന്‍റും ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. സേവാദള്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്ബറും ഭരണങ്ങാനം ദേവസ്വം പ്രസിഡന്‍റുമായിരുന്നു. ഭാര്യ വിജയമ്മ പാല ചൊള്ളാനിക്കൽ കുടുംബാംഗമാണ്. മക്കൾ : വിനു (സോഫ്റ്റ്‌വെയർ എൻജിനീയർ ബാംഗ്ലൂർ), വിന്ദു ( കാഞ്ഞിരപ്പള്ളി). മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിയോടെ വീട്ടിലെത്തിക്കും സംസ്കാരം ശനിയാഴ്ച.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946