24 July, 2024 09:47:49 AM


അമീബിക് മസ്‌തിഷ്‌ക ജ്വരം: 2 കുട്ടികൾ ചികിത്സയിൽ തുടരുന്നു; മൂന്നര വയസുകാരൻ വെൻ്റിലേറ്ററിൽ



കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്‍റെ നില തൃപ്തികരമാണ്. ഈ കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും. രോഗ സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും. കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ഇന്ത്യയിലാദ്യമായി രോഗമുക്തി നേടിയ കേസായിരുന്നു ഇത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K