10 August, 2024 04:14:21 PM


വളര്‍ത്തു നായയുടെ നഖം കോറി, വാക്സിനെടുത്തില്ല; പേവിഷ ബാധയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ചെന്തുപ്പൂര്‍ ചരുവിളാകത്ത് പേവിഷ ബാധയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അനു ഭവനില്‍ ജയ്‌നി(44) ആണ് മരിച്ചത്. രണ്ടര മാസം മുന്‍പ് വളര്‍ത്തു നായ മകളെ കടിക്കുകയും ജയ്‌നിയുടെ കൈയ്യില്‍ നഖം കൊണ്ട് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. മകള്‍ക്ക് അന്നു തന്നെ വാക്സിന്‍ എടുത്തെങ്കിലും നഖം കൊണ്ട് മുറിവേറ്റതിന് ചികിത്സ തേടിയിരുന്നില്ല. ഒരു മാസത്തിനകം നായ ചത്തു.

മൂന്ന് ദിവസം മുമ്പ് ശരീര ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിറ്റേ ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ഡോക്ടര്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു സംസ്‌കാരം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K