27 September, 2024 06:47:40 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാതീയതി

ഒന്നാം വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍  ആര്‍ക്കിയോളജി ആന്‍റ് മ്യൂസിയോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍  ഒക്ടോബര്‍ 16 മുതല്‍ നടക്കും. ഒക്ടോബര്‍ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി ഒക്ടോബര്‍ അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.
..........................
മൂന്നും നാലും സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ്എസ് 2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ മെഴ്സി ചാന്‍സ്)   പരീക്ഷകള്‍ നവംബര്‍ എട്ടു മുതല്‍ നടക്കും. 

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎസ്സി കെമിസ്ട്രി (ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ഒഴികെ സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 30 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍. 
................................
ഓക്ടോബര്‍ ഏഴ്,എട്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്  ബിഎ കഥകളി വേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ (പുതിയ സ്കിം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) ഓക്ടോബര്‍ ഒന്‍പത്, പത്ത് തീയതികളിലേക്ക് മാറ്റി പുനഃക്രമീകരിച്ചു.  തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍റ് ഫൈന്‍ ആര്‍ട്സ് ആണ് പരീക്ഷാ കേന്ദ്രം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 

പരീക്ഷാഫലം 

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ ലാറ്ററല്‍ എന്‍ട്രി സപ്ലിമെന്‍ററി, 2018,2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് - അഫിലിയോറ്റഡ് കോളേജുകള്‍, 2015 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്  അഫിലിയോറ്റഡ് കോളേജുകളും  സിപാസും, 2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ മൂന്നാം മെഴ്സി ചാന്‍സും ലാറ്ററല്‍ എന്‍ട്രിയും- അഫിലിയോറ്റഡ് കോളേജുകളും സീപാസും,  2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്,  2014, 2015 അഡ്മിഷനുകള്‍ മൂന്നാം മെഴ്സി ചാന്‍സ്) പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കമുള്ള അപേക്ഷകള്‍ നിശ്ചിത  ഫീസ് അടച്ച് ഒക്ടോബര്‍ 11 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.    



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K