22 August, 2025 08:04:38 PM
എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് കോഴ്സുകള്‍; സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍റസ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ സംസ്ഥാനത്തെ ഓണേഴ്സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. ജര്‍മന്‍, ഫ്രഞ്ച്, തമിഴ് എന്നിവയാണ് കോഴ്സുകള്‍.
വിദ്യാര്‍ഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന മൂന്നു ക്രെഡിറ്റുകളുള്ള ഈ കോഴ്സുകള്‍ക്ക് സെമസ്റ്ററിന് 1500 രൂപയാണ് ഫീസ്. ഒരേസമയം ഒന്നിലധികം കോഴ്സുകള്‍ ചെയ്യാനും സൗകര്യമുണ്ട്. cdoe.mgu.ac.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 0481 2731010, 9188918258 , 9188918256, 8547852326.