28 April, 2025 08:50:18 AM


എന്റെ കേരളം പ്രദർശന വിപണന മേള; പരിചയപ്പെടാം പാം ഓയിലിനെ



കോട്ടയം:  ക്രൂഡ് പാം ഓയിലിനെയും കെർണെൽ ഓയിലിനെയും ഒന്ന് പരിചയപ്പെട്ടാലോ? എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് വന്നോളൂ.  ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൻ്റെ സ്റ്റാളിലുണ്ട് ഇവയെല്ലാം. പാചകത്തിനായാണ് പാം ഓയിൽ പ്രധാനമായും ഉപയോഗിക്കുന്നതെന്ന് ഏവർക്കും അറിയാം. എന്നാൽ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ കെർണൽ ഓയിലും സോപ്പ്‌നിർമാണത്തിൽ  പാം ഓയിലിന്റെ ഉപോൽപന്നമായ പാം ഫാറ്റി ആസിഡ് ഡിസ്റ്റിലേറ്റും ഉപയോഗിക്കുന്നു എന്നത് പലർക്കും പുതിയ അറിവാണ്. ഇതോടൊപ്പം ഇന്ധനമായി ഉപയോഗിക്കുന്ന പുനരുപയോഗ ഊർജ്ജസ്രോതസ്സായ  പാം നട്ട്ഷെല്ലിന്റെയും പാം ഫൈബറിന്റെയും കൂടാതെ പാം കേക്കിന്റെയും  പ്രദർശനം ഇവിടെയുണ്ട്. 
ഏരൂരിലുള്ള ഹണി പ്രോസ്സസിംഗ് യൂണിറ്റിൽ നിന്നുള്ള ഗുണമേന്മയുള്ള തേൻ, വെച്ചൂർ മോഡേൺ റൈസ് മില്ലിൽ നിന്നുള്ള കുട്ടനാട് അരി എന്നിവയുടെ വില്പനയും സജീവമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937