01 May, 2025 08:43:08 AM


കൊച്ചിയിൽ ലഹരി മാഫിയ സംഘം രണ്ട് പേരെ തട്ടിക്കൊണ്ടു പോയി



കൊച്ചി: എറണാകുളത്ത് കളമശേരിയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ താമസക്കാരായ രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. ലഹരി ഉപയോഗത്തിന്റെ വിവരം എക്‌സൈസിന് ചോർത്തി കൊടുത്തത്തിലുള്ള വൈരാഗ്യത്തെ തുടർന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കളമശേരി പൊലീസാണ് അന്വേഷണം നടത്തുന്നത്. കളമശേരിയിലെ തമീം എന്ന സ്വകാര്യ ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെയാണ് തട്ടിക്കൊണ്ടുപോയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K