01 May, 2025 06:18:38 PM
ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ യോഗംചേര്‍ന്നു; സ്ഥലംമാറ്റം

തിരുവനന്തപുരം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ ഒത്തുചേരലിൽ കടുത്ത നടപടിക്ക് സർക്കാർ. സംഭവം ഗൗരവതരമെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. വിവിധ റാങ്കുകളിലുള്ള 18 ഉദ്യോഗസ്ഥരെ സംഭവം പുറത്തുവന്നതിന് പിന്നാലെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
ഫെബ്രുവരിയിൽ കുമരകത്തെ റിസോർട്ടിൽ ആയിരുന്നു ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ. 'ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായിരുന്നു. ഇനി വളർന്നുകൊണ്ടിരിക്കും' എന്ന അടിക്കുറിപ്പിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉദ്യോഗസ്ഥർ ഫോട്ടോയും പ്രചരിപ്പിച്ചു. ജയിൽ മേധാവിക്ക് ഇതിനെതിരെ പരാതികൾ ലഭിച്ചു. ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരാണ് പ്രത്യേക ലക്ഷ്യത്തോടെ ഒത്തുചേർന്ന് ആയിരുന്നു പരാതികൾ.
എന്നാൽ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്ന് തെളിവില്ലാത്തതിനാൽ കൂടുതൽ നടപടികൾ വേണ്ടെന്ന് ആയിരുന്നു ജയിൽ വകുപ്പിന്റെ വിശദീകരണം. ഉദ്യോഗസ്ഥരുടെ ഒത്തുചേരലിൽ ചട്ടലംഘനം ഉണ്ടെന്ന് ഇൻറലിജൻസിന്റെ റിപ്പോർട്ട് ഉണ്ട്. കൃത്യമായ ആസൂത്രണത്തോടെ ചേർന്ന കൂട്ടായ്മയാണിത്. വിവിധ റാങ്കുകളിലെ ഉദ്യോഗസ്ഥർ കൂട്ടായ്മയുടെ ഭാഗമായത് അതിനാലാണ്.