02 May, 2025 08:43:52 AM
ശബരിമല ഇടത്താവളങ്ങളുടെ വികസനത്തില്‍ വഴി തുറന്ന് കിഫ്ബി പദ്ധതികള്‍

കോട്ടയം: ശബരിമല ഇടത്താവളങ്ങളുടെ വികസനത്തില്‍ വന്‍മുന്നേറ്റത്തിന് വഴി തുറന്ന് കിഫ്ബി പദ്ധതികള്‍. കോട്ടയം ജില്ലയില്‍ 2739 കോടിയുടെ വികസന പദ്ധതികളും കിഫ്ബി വഴി നടപ്പാക്കുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ ആധുനിക സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇടത്താവളങ്ങളുടെ മുഖം മാറ്റുന്ന പദ്ധതികളാണ് നടക്കുന്നത്. കിഫ്ബി സഹായത്തോടെയാണ് വന്‍ വികസന പദ്ധതികള്‍ അവസാന ഘട്ടത്തോട് അടുക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജ് വികസനത്തിലും നിര്‍ണായക മുന്നേറ്റമാണ് നടക്കുന്നത്. ഏറ്റുമാനൂരിലെ കുടിവെള്ള പദ്ധതിയാണ് മറ്റൊരു നേട്ടം. കോട്ടയത്ത് 57 പദ്ധതികളില്‍ 16 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്.