03 May, 2025 06:57:20 PM
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ കാണാതായി, തിരച്ചില്‍

ഭരണങ്ങാനം : പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ കാണാതായി. ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ അമല്‍ കെ. ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്.