12 May, 2025 11:33:43 AM


വെളിയന്നൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു; 2 പേര്‍ക്ക് പരിക്ക്



പാലാ: കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെയാണ് ഇടിച്ചത്. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലായിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K