12 May, 2025 04:20:30 PM
സ്റ്റാൻഡിലൂടെ നടക്കുന്നതിനിടെ ബസ് തട്ടി റോഡിലേക്ക് വീണു; പാലായിൽ വയോധികയ്ക്ക് ദാരുണാന്ത്യം

പാലാ: പാലായിൽ വായോധിക ബസ് തട്ടി മരിച്ചു. കൂത്താട്ടുകുളം സ്വദേശിനി ചിന്നമ്മ (72) യാണ് മരിച്ചത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. സ്റ്റാൻഡിലൂടെ നടക്കുന്നതിനിടെ ബസ് തട്ടി വീണ ചിന്നമ്മയുടെ ദേഹത്തുകൂടി ബസ് കയറയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പാലാ -പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ശിവപാർവതി ബസ്സാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും പൊലീസ് കസ്റ്റഡിയിലാണ്.