31 May, 2025 09:34:06 AM


വീട്ടിൽ അതിക്രമിച്ചു കയറി സ്വർണ്ണവും പണവും കവർന്നു മുങ്ങിയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി ചങ്ങനാശേരി പോലീസ്



ചങ്ങനാശേരി: വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ചങ്ങനാശേരി പോലീസ്. തിരുവനന്തപുരം ജില്ലയിൽ നല്ലനാട് വില്ലേജ് വെഞ്ഞാറമ്മൂട്  മാക്കാകോണം ഭാഗത്ത് പറമ്പ് വിളാകം വീട്ടിൽ ഷിബു സാമുവൽ കൊച്ചു ഷിബു  ആണ്  ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 

11.05.2025 തീയതി രാത്രിയിലാണ് ചെത്തിപ്പുഴ ഇൻഡസ്ട്രിയൽ നഗർ ഭാഗത്തുളള അടച്ചിട്ട വീട്ടിൽ നിന്നും 6 പവൻ സ്വർണാഭരണങ്ങളും 30000/- രൂപയും 20000/- രൂപ വില വരുന്ന സിസിടിവി ഹാർഡ് ഡിസ്കും മോഷണം പോകുന്നത്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കുവേണ്ടി ചങ്ങനാശ്ശേരി ഡിവൈഎസ്പി എ കെ . വിശ്വനാഥന്റെ നിർദ്ദേശാനുസരണം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സന്ദീപ്, സിപിഒ തോമസ് സ്റ്റാൻലി, ടോമി സേവ്യർ, സിപിഒ നിയാസ്, വിഷ്ണുരാജ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് തമിഴ് നാട് ഏർവാടിയിൽ നിന്നും പ്രതി പിടിയിലാകുന്നത്.  

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിക്ക് വെഞ്ഞാറമ്മൂട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവല്ലം, കിളിമാനൂർ, കുമളി, പെരുവന്താനം, ചടയമംഗലം, എന്നീ പോലീസ് സ്റ്റേഷനുകളിലായി 35 ഓളം കേസ്സുകളുണ്ട്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് അടഞ്ഞു കിടക്കുന്ന വീടുകൾ നോക്കി വയ്ക്കുകയും രാത്രിയിലെത്തി വീട് കുത്തിത്തുറന്ന് മോഷണം നടത്തി തമിഴ് നാട്ടിലേക്ക് കടക്കുകയുമാണ് പതിവ്. അടുത്ത നാളുകളിലായി കേരളത്തിൽ നടന്ന പല മോഷണ കേസ്സുകളിലും പ്രതിക്ക് പങ്കുണ്ടോ എന്നുളള വിവരം പോലീസ് അന്വേഷിച്ചു വരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K