15 June, 2025 10:15:55 AM


തമിഴ്നാട്ടിൽ കാർ തടഞ്ഞ് ഒന്നേകാൽ കിലോ സ്വർണം കവർന്നു; മ​ല​യാ​ളി ഗു​ണ്ട​സം​ഘ​ത്തി​നാ​യി തി​ര​ച്ചി​ൽ



കോ​യ​മ്പ​ത്തൂ​ർ: കേ​ര​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഒ​ന്നേ​കാ​ൽ കി​ലോ  സ്വ​ർ​ണ​വും 60,000 രൂ​പ​യും കൊ​ള്ള​യ​ടി​ച്ച അ​ഞ്ചം​ഗ ഗു​ണ്ട​സം​ഘ​ത്തി​നാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​പ്പെ​ടു​ത്തി. ചെ​ന്നൈ സൗ​ക്കാ​ർ​പേ​ട്ട​യി​ൽ​നി​ന്ന് സ്വ​ർ​ണം വാ​ങ്ങി കാ​റി​ൽ പോ​വു​ക​യാ​യി​രു​ന്ന തൃ​ശൂ​ർ ജെ.​പി ജ്വ​ല്ല​റി ഉ​ട​മ ജെ​യ്സ​ൺ ജേ​ക്ക​ബ്, ജീ​വ​ന​ക്കാ​ര​നാ​യ വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് ​കൊ​ള്ള​യ​ടി​ച്ച​ത്.  ശ​നി​യാ​ഴ്ച രാ​വി​ലെ 6.45ഓ​ടെ​യാ​ണ് സം​ഭ​വം.


കോ​യ​മ്പ​ത്തൂ​ർ മ​ധു​ക്ക​ര എ​ട്ടി​മ​ട മാ​ഹാ​ളി​യ​മ്മ​ൻ കോ​വി​ലി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ സം​ഘം ലോ​റി കു​റു​കെ നി​ർ​ത്തി കാ​ർ ത​ട​ഞ്ഞ് ഗ്ലാ​സു​ക​ൾ ത​ക​ർ​ത്തു. പി​ന്നീ​ട് ഇ​രു​വ​രെ​യും പ്ര​തി​ക​ൾ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി​ക​ൾ ഇ​രു​വ​രെ​യും മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന് കാ​റും ലോ​റി​യു​മെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ തേ​ടി പൊ​ലീ​സ് സം​ഘം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290