19 June, 2025 08:21:23 PM


വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ ‌‌



തലശ്ശേരി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ അധ്യാപകൻ കെ കെ കുഞ്ഞഹമ്മദി(59)നെയാണ് ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് കുറ്റ്യാടി സ്വദേശിയായ കുഞ്ഞഹമ്മദ്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗവേഷക വിദ്യാർത്ഥിനിയെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K