06 July, 2025 12:24:36 PM


കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം: മന്ത്രി വീണ ജോര്‍ജ് ബിന്ദുവിന്‍റെ വീട്ടിലെത്തി



കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. ബിന്ദുവിന്റെ മാതാവുമായും ഭര്‍ത്താവുമായും മറ്റ് കുടുംബാംഗങ്ങളുമായും മന്ത്രി സംസാരിച്ചു. കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 

ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെ ദുഃഖമാണ്. ബിന്ദുവിന്റെ മകന് ജോലി നല്‍കുന്നതുള്‍പ്പെടെ പരിഗണിക്കും. മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്ക് മന്ത്രി എത്തിയത്. സി പി എം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ളവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K