27 October, 2025 02:15:44 PM
മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീണ് 22കാരിക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂർ തളിക്കുളം ജി.വി.ജി.എസ്.എസ്. മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ ആണ് മരിച്ചത്. 22 വയസായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.







